തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കല്ലംപള്ളി, നീരാഴി, ആക്കുളം, പോങ്ങുംമൂട്, ചെറുവയ്ക്കൽ എന്നീ ശാഖകളുടെ നേതൃയോഗം ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിൽ ചേർന്നു. യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ ഉദ്ഘാടനം ചെയ്‌തു.

കല്ലംപള്ളി ശാഖ പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖകളെ പ്രതിനിധീകരിച്ച് ആക്കുളം സതീശൻ, അഡ്വ. അശോകൻ, പോങ്ങുംമൂട് സുരേന്ദ്രനാഥ്, പ്രസന്നകുമാരി, ചേന്തി സാംസ്‌കാരിക നിലയം പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാം, സെക്രട്ടറി ടി. ശശിധരൻ കോൺട്രാക്ടർ തുടങ്ങിയവർ സംസാരിച്ചു.