ja

കിളിമാനൂർ:കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമു നയിക്കുന്ന ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം പ്രചാരണ ജാഥയ്ക്ക് കിളിമാനൂരിൽ സ്വീകരണം നൽകി.എ.ഐ.ടി.യു.സി നേതാവ് ടി .എം ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു സംസ്ഥാനകമ്മറ്റിയംഗം ജി. രാജു, ജില്ലാ വൈസ് പ്രസിഡന്റ് മടവൂർ അനിൽ,സി.പി.എം ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ, സി.ഐ.ടി.യു നേതാവ് ബി.സത്യൻ, എ.ഐ.ടി.യു.സി നേതാക്കളായ എസ്.എം റാഫി, ബി. എസ് റജി, ജെ.ടി.യു.സി നേതാവ് വല്ലൂർ രാജീവ്, കെ .വത്സലകുമാർ, ഇ. ഷാജഹാൻ, വൃന്ദാറാണി തുടങ്ങിയവർ സംസാരിച്ചു.ഐ.എൻ.ടി.യു.സി നേതാവ് അനിൽകുമാർ സ്വാഗതം പറഞ്ഞു.