1

വിഴിഞ്ഞം: സംസ്ഥാനത്തെ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് വെണ്ണിയൂർ നെല്ലിവിള ഞെടിഞ്ഞിൽ ചരുവിള വീട്ടിൽ ജെ. ജോർ‌ജ് എന്ന 62 കാരൻ. സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി കർഷകനുള്ള

അവാർഡ് തുകയായ 1ലക്ഷം രൂപയാണ് സമ്മാനം. പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ മണ്ണാറമുട്ടം, തേരിക്കവിള ഭാഗങ്ങളിലായി 18 ഏക്കർ സ്ഥലത്താണ് ജോർജ് കൃഷി ചെയ്യുന്നത്. 11 ഏക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷിയാണ് നടത്തുന്നത്. പാവൽ, പയർ, പടവലം, കാബേജ്, കോളിഫ്ലവർ തുടങ്ങിയ ഇനങ്ങളാണ് പ്രധാന കൃഷി. 7 ഏക്കറിൽ വാഴ, മരച്ചീനിയും കൃഷി ചെയ്യുന്നുണ്ട്. പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ഇറക്കുന്നത്. സഹായികളായി ഏഴോളം പേരും ഉണ്ട്. ദിവസവും അതിരാവിലെ കൃഷി സ്ഥലത്തെത്തും പിന്നെ നനയും കള പറിക്കലും വിളവെടുപ്പുമുൾപ്പെടെ കഠിനാദ്ധ്വാനവുമാണ് പതിവെന്ന് ജോർജ് പറഞ്ഞു.