pention

മുടപുരം:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ അഴൂർ യൂണിറ്റ് സമ്മേളനം പെരുങ്ങുഴിയിലെ പെൻഷൻ ഭവനിൽ നടന്നു. യൂണിറ്റ് രക്ഷാധികാരി എൻ.ബാലകൃഷ്‌ണൻ ഉണ്ണിത്താൻ പതാക ഉയർത്തി.അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് ജോയിന്റ് സെക്രട്ടറി എം.നടേശൻ ആശാരി അനുശോചന പ്രമേയം അവതരിപ്പിച്ചു.യൂണിറ്റ് വൈസ് പ്രസിഡന്റ് ബി.എസ്.സജിതൻ സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം എസ്.രാമദാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ് സെക്രട്ടറി എ.ഹാരീദ് വാർഷിക റിപ്പോർട്ടും ട്രഷറർ വി.നടരാജൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ദേശീയ ഹിന്ദി അക്കാഡമി സെക്രട്ടറി ആർ.വിജയൻ തമ്പി, എസ്.സദാശിവൻപിള്ള,വൈസ് പ്രസിഡന്റ് സി.നാരായണൻ തുടങ്ങിയവർ സംസാരിച്ചു.യൂണിറ്റ് ഭാരവാഹികളായി എൻ.ബാലകൃഷ്‌ണൻ ഉണ്ണിത്താൻ,സി.നാരായണൻ (രക്ഷാധികാരികൾ ),കെ. സുധാകരൻ (പ്രസിഡന്റ്),എസ്.സദാശിവൻപിള്ള,ബി.എസ്.സജിതൻ, കെ.പി.ഭദ്രാമ്മ (വൈസ് പ്രസിഡന്റുമാർ),എ.ഹാരീദ് (സെക്രട്ടറി), എം.നടേശൻ ആശാരി,വി.രാജൻ ചെട്ടിയാർ,ജി.ബേബി (ജോയിന്റ് സെക്രട്ടറിമാർ),വി.നടരാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.