തിരുവനന്തപുരം:ബ്യൂട്ടിഷ്യൻ തൊഴിൽ വിഭാഗത്തെ ചമയകലയിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകണമെന്ന് കേരള ബ്യൂട്ടീഷ്യൻ അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.പ്രസിഡന്റ് ആര്യനാട് മോഹൻ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു. ജില്ലാ നവമാദ്ധ്യമ കോഒാർഡിനേറ്റർ ബി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.വിഷ്ണു, ഷിബു, മേരി ഫിലോ, സുമിത്ര ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി മഞ്ചു രാജ്കുമാർ റിപ്പോർട്ടും, ട്രഷറർ പ്രവീണ സജീവ് കണക്കും അവതരിപ്പിച്ചു. 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്ത് വിജയിപ്പിക്കാനും തീരുമാനിച്ചു.ഭാരവാഹികളായി ആര്യനാട് മോഹനൻ (പ്രസിഡന്റ്), ഹേമ,സുമിത്ര ജയകുമാർ, ട്രീസ മനോജ് (വൈസ് പ്രസിഡന്റുമാർ), മഞ്ചു രാജ്കുമാർ (സെക്രട്ടറി), രജിമേരി ഫിലോ, വി (ജോയിന്റ് സെക്രട്ടറിമാർ), പ്രവീണ സജീവ് (ട്രഷറർ) തുടങ്ങി 21 പേരടങ്ങിയ ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തു.