തിരുവനന്തപുരം: ഇന്നലെ ഇ.എം.എസിന്റെ ഓർമ്മദിനമായിരുന്നു.ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് ഒളിപ്പിച്ചുവച്ചൊരു പുഞ്ചിരിയോടെ നമ്മെ നോക്കുകയാണ്. ഇതടക്കം, ശിവനെന്ന വിഖ്യാത ഫോട്ടോഗ്രാഫറുടെ കാമറ പകർത്തിയ നൂറിലധികം അപൂർവ ചിത്രങ്ങളുടെ പ്രദർശനം ഐ.എഫ്.എഫ്.കെയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ പ്രത്യേക വേദിയിൽ ആരംഭിച്ചു.

ശിവനെടുത്ത ചെമ്മീന്റെ നിശ്ചലചിത്രങ്ങൾ. നെഹ്റുവും ഇന്ദിരാഗാന്ധിയും മുതൽ സത്യനും പ്രേംനസീറും കൊട്ടാരക്കര ശ്രീധരൻനായരും ബഹദൂറും ശാരദയും നന്ദിതാബോസും ബാലൻ കെ. നായരും മാത്രമല്ല പി. കേശവദേവിനെപ്പോലുള്ള എഴുത്തുകാരും സലിൽ ചൗധരിയെപ്പോലുള്ള സംഗീത പ്രതിഭകളും വയനാട്ടിലെ ആദിവാസികളുമെല്ലാം ശിവന്റെ ചിത്രങ്ങളിലുണ്ട്.

ശിവന് അഞ്ജലിയായി മാറിയ ഫോട്ടോപ്രദർശനം സി.പി.എം പി.ബി അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രഫി രംഗത്തെ പരമശിവനായിരുന്നു ശിവനെന്ന് ബേബി പറഞ്ഞു. ശിവനെക്കുറിച്ച് വി.എസ്.രാജേഷ് തിരക്കഥയെഴുതി സന്തോഷ്ശിവൻ സംവിധാനം ചെയ്ത `ശിവനയനം' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും പൂർണസമയം കാണാനാവും.ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. എക്സിബിഷൻ കോ ഓർഡിനേറ്ററും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബീനാപോൾ,എ.എ.റഹീം,വൈസ് ചെയർമാൻ പ്രേംകുമാർ എന്നിവർ സംസാരിച്ചു.

p

ഇ.എം.എസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ശിവൻ എടുത്ത ചിത്രം ലോകം മുഴുവൻ ഏറ്റെടുത്തുവെന്ന് ആശംസാ പ്രസംഗത്തിൽ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ് രാജേഷ് പറഞ്ഞു. ഒരു ഫോട്ടോഗ്രാഫർ ചരിത്രം അടയാളപ്പെടുത്തുകയായിരുന്നു. ഐക്യ കേരളത്തിനു മുൻപും പിൻപും ഉള്ള ദീർഘകാലയളവിന്റെ ചരിത്രമാണ് ശിവൻ രേഖപ്പെടുത്തയതെന്നും രാജേഷ് പറഞ്ഞു.

സെക്രട്ടറി അജോയ് ചന്ദ്രൻ,ശിവന്റെ മകൻ സംഗീത് ശിവൻ, മകൾ സരിത രാജീവ്,രാജീവ് ഉദയഭാനു, അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, എ.എ.റഹിം, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു, കലാസംവിധായകൻ റോയ് പി. തോമസ്, നടി ജലജ, ആർട്ടിസ്റ്റ് ഭട്ടതിരി,റാണി മോഹൻദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

രാജ്യാന്തര ചലച്ചിത്ര മേളകളിൽ വിഷ്വൽ ഡിസൈനിംഗ് ആർട്ടിസ്റ്റായിരുന്ന അനൂപ് രാമകൃഷ്ണന്റെ സ്മരണയ്ക്കായി കലക്ടീവ് ട്രിബ്യൂട്ടും ഒരുക്കിയിട്ടുണ്ട്. ദീദി ദാമോദരനും പ്രേംചന്ദും ചേർന്നെഴുതിയ ശിവൻസ് കാലത്തെ കൊത്തിയ കണ്ണുകൾ, അനൂപ് രാമകൃഷ്ണന്റെ ദ സ്റ്റോറി ഒഫ് ദ മൂവി ടൈറ്റിലോഗ്രഫി എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.

എ​ല്ലാം​ ​ഫു​ള്ളാ​ക്ക​ല്ലേ​ ​ചേ​ട്ടാ...

ര​ഞ്ജി​ത്ത​ണ്ണ​ൻ​ ​സി​നി​മ​യി​ൽ​ ​നാ​യ​ക​ന്റെ​ ​മാ​സ് ​എ​ൻ​ട്രി​ ​അ​വ​ത​രി​പ്പി​ച്ച​തു​പോ​ലെ​ ​ഉ​ദ്ഘാ​ട​ന​ ​വേ​ദി​യി​ൽ​ ​ന​ടി​ ​ഭാ​വ​ന​യു​ടെ​ ​സ​സ്പെ​ൻ​സ് ​എ​ൻ​ട്രി​ ​അ​വ​ത​രി​പ്പി​ച്ച​തി​നെ​ ​ചൊ​ല്ലി​യാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലെ​ ​കോ​ലാ​ഹ​ലം.​ ​അ​ണ്ണ​ന്റെ​ ​നാ​യ​ക​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​സ്ത്രീ​വി​രു​ദ്ധ​ത​യൊ​ക്കെ​ ​ചി​ല​ർ​ ​എ​ടു​ത്തി​ട്ട് ​അ​ല​ക്കു​മ്പോ​ൾ​ ​‌​ഡെ​ലി​ഗേ​റ്റു​ക​ൾ​ ​അ​തൊ​ന്നും​ ​ഗൗ​നി​ക്കാ​തെ​ ​സി​നി​മ​ ​കാ​ണാ​നു​ള്ള​ ​നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.
ന​ല്ല​ ​സി​നി​മ​ക​ളു​ണ്ട്.​ ​പ​ക്ഷെ​ ​'​യോ​ഗം​'​ ​വേ​ണം​ ​കാ​ണാ​ൻ.​ ​റി​സ​ർ​വ് ​ചെ​യ്താ​ലേ​ ​സി​നി​മ​ ​കാ​ണാ​ൻ​ ​ക​ഴി​യൂ.​ ​ഓ​ൺ​ലൈ​നി​ൽ​ ​റി​സ​ർ​വ് ​ചെ​യ്യാ​നാ​യി​ ​സൈ​റ്റി​ലോ​ട്ട് ​പോ​യാ​ൽ​ ​പാ​സ് ​വേ​ഡ് ​ചോ​ദി​ക്കും.​ ​ശ​രി​യാ​യ​ ​പാ​സ് ​വേ​ഡ് ​കൊ​ടു​ക്ക​മ്പോ​ഴും​ ​സ്വീ​ക​രി​ക്കി​ല്ല.​ ​പി​ന്നെ​ ​പാ​സ് ​വേ​ഡ് ​മ​റ​ന്നു​ ​പോ​യ​താ​യി​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​പി​ന്നെ​ ​ഒ.​ടി.​പി​ ​അ​തി​നു​ ​പു​റ​ത്തെ​ ​മൊ​ബൈ​ലി​ൽ​ ​പാ​സ് ​വേ​ഡ് ​എ​ത്തും.​ ​ഇ​ന്ന​ലെ​ ​ബാ​ഡ് ​ബോ​യി​ക്ക് ​വ​ന്ന​ത് ​ഒ​രേ​ ​സ​മ​യം​ ​ര​ണ്ട് ​പാ​സ് ​വേ​ഡ്!
റി​സ​ർ​വ് ​ചെ​യ്യാ​നാ​യി​ ​ലി​സ്റ്റ് ​പ​ര​തി​യ​പ്പോ​ൾ​ ​എ​ല്ലാം​ ​ഫു​ൾ.​ ​എ​ങ്ങ​നെ​ ​ഫു​ള്ളാ​കാ​തി​രി​ക്കും​?​ ​എ​ണ്ണാ​യി​ര​ത്തി​ലേ​റെ​ ​പ്ര​തി​നി​ധി​ക​ൾ​ ​ഉ​ണ്ട്.​ 15​ ​തി​യേ​റ്റ​റു​ക​ൾ​ ​ഉ​ണ്ടെ​ങ്കി​ലും​ ​സീ​റ്റു​ക​ളെ​ല്ലാം​ ​കൂ​ടി​ ​ആ​റാ​യി​ര​ത്തി​നു​ ​താ​ഴെ​ ​മാ​ത്ര​വും.​ആ​യി​രം​ ​രൂ​പ​കൊ​ടു​ത്ത് ​പാ​സെ​ടു​ത്ത​വ​രൊ​ക്കെ​ ​തെ​ക്ക് ​വ​ട​ക്ക് ​ന​ട​ക്കു​ക​യാ​ണ്.

ഓ​സ്ക​ർ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​നേ​ടിയ '​എ​ ​ഹീ​റോ​'​ ​യു​ടെ​ ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​നം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ട​ക്കെ​ണി​യി​ൽ​പ്പെ​ട്ട​ ​ഇ​റാ​നി​ലെ​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​ജീ​വി​തം​ ​പ്ര​മേ​യ​മാ​ക്കി​യ​ ​അ​സ്‌​ഗാ​ർ​ ​ഫ​ർ​ഹാ​ദി​ ​ചി​ത്രം​ ​എ​ ​ഹീ​റോ​യു​ടെ​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യി​ലെ​ ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​നം​ ​ഇ​ന്ന് ​(​ഞാ​യ​ർ​)​ ​വൈ​കി​ട്ട് 6.30​ന് ​നി​ശാ​ഗ​ന്ധി​യി​ൽ​ ​ന​ട​ക്കും.​ ​ഓ​സ്ക​ർ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ല​ഭി​ച്ച​ ​ചി​ത്ര​ത്തി​ന് ​കാ​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ,​ ​ഏ​ഷ്യ​ൻ​ ​പ​സി​ഫി​ക് ​സ്ക്രീ​ൻ,​ ​ക്രി​ട്ടി​ക്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​സെ​ൻ​ട്ര​ൽ​ ​ഫ്ലോ​റി​ഡ​ ​തു​ട​ങ്ങി​യ​ ​മേ​ള​ക​ളി​ൽ​ ​പു​ര​സ്‌​കാ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.

സെ​ൻ​സ​ർ​ഷി​പ്പി​നെ​തി​രെ
അ​മി​താ​ഭ് ​ചാ​റ്റ​ർ​ജി

തി​രു​വ​ന​ന്ത​പു​രം​:​ ​സി​നി​മ​യു​ടെ​ ​ആ​വി​ഷ്ക്കാ​ര​ ​സ്വാ​ത​ന്ത്യ​ത്തെ​ ​അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന​താ​ണ് ​സെ​ൻ​സ​ർ​ഷി​പ്പെ​ന്ന് ​ബം​ഗാ​ളി​ ​സം​വി​ധാ​യ​ക​ൻ​ ​അ​മി​താ​ഭ് ​ചാ​റ്റ​ർ​ജി.​ ​സെ​ൻ​സ​റിം​ഗി​ൽ​ ​വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും​ ​യ​ഥാ​ർ​ത്ഥ​ ​സം​ഭ​വ​ങ്ങ​ളെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​ക​ഥ​ക​ൾ​ക്ക് ​സി​നി​മ​യി​ൽ​ ​മി​ക​ച്ച​ ​ഭാ​വി​യു​ണ്ടെ​ന്നും​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യു​ടെ​ ​മീ​റ്റ് ​ദി​ ​ഡ​യ​റ​ക്ട​ർ​ ​പ​രി​പാ​ടി​യി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു
നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ​ ​ചി​ത്ര​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കാ​നാ​ണ് ​ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും​ ​സെ​ൻ​സ​ർ​ഷി​പ്പ് ​ക​ല​യു​ടെ​ ​സ്വാ​ത​ന്ത്യ​ത്തി​ന്മേ​ലു​ള്ള​ ​ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും​ ​സം​വി​ധാ​യ​ക​ൻ​ ​വി​ഘ്നേ​ഷ് ​ശ​ശി​ധ​ര​ൻ​ ​പ​റ​ഞ്ഞു.
സെ​ൻ​സ​ർ​ ​ഷി​പ്പി​നെ​ ​മ​റി​ക​ട​ക്കാ​നു​ള്ള​ ​മി​ക​ച്ച​ ​അ​വ​സ​ര​മാ​ക്കി​ ​ഒ​ ​ടി​ ​ടി​ ​പ്ലാ​റ്റ് ​ഫോ​മു​ക​ളെ​ ​വ​ള​ർ​ത്താ​നാ​കു​മെ​ന്നു​ ​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത് ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞു​ .​ ​സം​വി​ധാ​യ​ക​രാ​യ​ ​വി​നോ​ദ് ​രാ​ജ് ,​ഫ​റാ​സ് ​അ​ലി,​ ​കൃ​ഷ്ണേ​ന്ദു​ ​ക​ലേ​ഷ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​മീ​രാ​ ​സാ​ഹേ​ബ് ​മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു

ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​പു​നഃ​സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​ഭ​ര​ണ​സ​മി​തി​ ​പു​നഃ​സം​ഘ​ടി​പ്പി​ച്ചു.​ ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്ത് ​സി​യ​അ​ജോ​യ് ​ത​ന്നെ​ ​തു​ട​രും.​ഭ​ര​ണ​സ​മി​തി​യു​ടെ​ ​പു​തി​യ​ ​അം​ഗ​ങ്ങ​ളാ​യി​ ​അ​ഞ്ജ​ലി​ ​മേ​നോ​ൻ,​ ​വി​ധു​ ​വി​ൻ​സെ​ന്റ്,​ ​കു​ക്കു​ ​പ​ര​മേ​ശ്വ​ര​ൻ,​ ​ആ​ഷി​ഖ് ​അ​ബു​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ത്തു.

ഭാ​വ​ന​യെ​ ​ക്ഷ​ണി​ച്ച​ത്
എ​ന്റെ​ ​തീ​രു​മാ​നം​:​ ​ര​ഞ്ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​വേ​ദി​യി​ൽ​ ​ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ​ ​ന​ടി​ ​ഭാ​വ​ന​യെ​ ​ക്ഷ​ണി​ച്ച​ത് ​ത​ന്റെ​ ​തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്ന് ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​ൻ​ ​ര​ഞ്ജി​ത്ത് ​ഇ​ന്ന​ലെ​ ​വ്യ​ക്ത​മാ​ക്കി.​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യും​ ​ഇ​ക്കാ​ര്യം​ ​സം​സാ​രി​ച്ചി​രു​ന്നു.​ ​അ​ക്കാ​ഡ​മി​യി​ലെ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​ആ​ലോ​ചി​ച്ചാ​ണ് ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.​ ​'​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​ശ്ര​ദ്ധ​ ​പ്ര​ശ്ന​മാ​കു​മെ​ന്ന് ​ക​രു​തി​യാ​ണ് ​വി​വ​രം​ ​ര​ഹ​സ്യ​മാ​ക്കി​ ​വ​ച്ച​ത്.​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വ​രു​ന്ന​ ​വി​മ​ർ​ശ​ന​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധി​ക്കാ​റി​ല്ല.​ ​അ​തൊ​രു​ ​മാ​ന​സി​ക​ ​രോ​ഗ​മാ​ണ്.​ ​അ​തു​കാ​ട്ടി​ ​എ​ന്നെ​ ​ഭ​യ​പ്പെ​ടു​ത്താ​ൻ​ ​പ​റ്റി​ല്ല.
എ​ന്റെ​ ​സി​നി​മ​ക​ളി​ലെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​വ​ച്ച് ​വി​മ​ർ​ശി​ക്കു​ന്ന​വ​രോ​ടും​ ​ഒ​ന്നും​ ​പ​റ​യാ​നി​ല്ല.​ ​അ​ത്ത​രം​ ​ത​റ​ ​വ​ർ​ത്ത​മാ​ന​ങ്ങ​ൾ​ ​എ​ന്റെ​ ​അ​ടു​ത്ത് ​ചി​ല​വാ​കി​ല്ല.​ ​എ​നി​ക്ക് ​തോ​ന്നു​ന്ന​ത് ​ഞാ​ൻ​ ​ചെ​യ്യും.​ ​അ​തി​ൽ​ ​സാം​സ്‌​കാ​രി​ക​ ​വ​കു​പ്പി​ന്റെ​യും​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​പി​ന്തു​ണ​ ​ഉ​ണ്ട്.​'​–​ര​ഞ്ജി​ത്ത് ​പ​റ​ഞ്ഞു.
​ ​ദി​ലീ​പി​നെ​ ​ന്യാ​യീ​ക​രി​ച്ചി​ട്ടി​ല്ല
ഇ​തി​നി​ടെ​ ​ദി​ലീ​പി​നെ​ ​ജ​യി​ലി​ൽ​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​ ​ര​‌​‌​ഞ്ജി​ത്തി​ന്റെ​ ​ചി​ത്ര​വും​ ​വൈ​റ​ലാ​യി​രു​ന്നു.​ ​ര​ഞ്ജി​ത്തി​നെ​തി​രാ​യ​ ​ക​മ​ന്റു​ക​ൾ​ ​അ​ട​ങ്ങി​യ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​ന്റെ​ ​സ്ക്രീ​ൻ​ഷോ​ട്ട് ​ന​ട​ൻ​ ​വി​നാ​യ​ക​ൻ​ ​ഷെ​യ​ർ​ ​ചെ​യ്തി​രു​ന്നു.
ഇ​തി​നു​ ​മ​റു​പ​ടി​യാ​യി​ ​ദി​ലീ​പി​നെ​ ​ന്യാ​യീ​ക​രി​ച്ച് ​ഒ​രി​ക്ക​ലും​ ​സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ​ര​ഞ്ജി​ത് ​പ​റ​ഞ്ഞു.​ ​ഒ​രു​ ​യാ​ത്ര​യ്ക്കി​ടെ​ ​യാ​ദൃ​ശ്ചി​ക​മാ​യി​ട്ടാ​ണ് ​ജ​യി​ലി​ൽ​ ​പോ​യി​ ​ദി​ലീ​പി​നെ​ ​ക​ണ്ട​ത്.​ ​ദി​ലീ​പു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധം​ ​ഇ​ല്ല.​ ​ഇ​തി​ലും​ ​വ​ലി​യ​ ​കാ​റ്റ് ​വ​ന്നി​ട്ട് ​താ​ൻ​ ​ആ​ടി​യി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു
സു​രേ​ഷ് ​കൃ​ഷ്ണ​യ്ക്ക് ​ഒ​പ്പ​മാ​ണ് ​ജ​യി​ലി​ൽ​ ​പോ​യ​ത്.​ ​കാ​ണാ​ൻ​ ​ആ​ഗ്ര​ഹം​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​ജ​യി​ലി​ന് ​പു​റ​ത്തു​ ​നി​ൽ​ക്കു​ന്ന​ത് ​ക​ണ്ട് ​ച​ർ​ച്ച​ക​ൾ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ആ​ണ് ​അ​ക​ത്തു​ ​ക​യ​റി​യ​ത്.​ ​ദി​ലീ​പി​നോ​ട് ​ര​ണ്ട് ​വാ​ക്ക് ​മാ​ത്ര​മാ​ണ് ​അ​ന്ന് ​സം​സാ​രി​ച്ച​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.