mar19a

ആറ്റിങ്ങൽ:തിരുവനന്തപുരം വഞ്ചിയൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തിരുവനന്തപുരം അഡ്വക്കേറ്റ്സ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശാഖ ആറ്റിങ്ങലിൽ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ.ഷിഹാബുദ്ദീൻ കാര്യത്ത് അദ്ധ്യക്ഷത വഹച്ചു.ജില്ലാ ജഡ്ജി എസ്. സുരേഷ് കുമാർ,അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി ജയചന്ദ്രൻ, കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വക്കേറ്റ് ഷാജഹാൻ,ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് രാജ്‌മോഹൻ, ലായേഴ്സ് കോൺഗ്രസ് കോർട്ട് സെന്റർ പ്രസിഡന്റ് അഡ്വക്കേറ്റ്. എ. ഷഹീർ, അഭിഭാഷക പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് അഡ്വക്കേറ്റ് ജി.കെ.പ്രദീപ് കുമാർ,​ സംഘം വൈസ് പ്രസിഡന്റ് അഡ്വ.എൽ.ആർ.ധനുജ എന്നിവർ സംസാരിച്ചു.