തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് പേട്ട, ആൾസെയിന്റ്സ്, തുമ്പ, സ്റ്റേഷൻ കടവ്, കഴക്കൂട്ടം, മുരുക്കുംപുഴ, ചിറയിൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വർക്കല വഴി ശിവഗിരിയിലേക്ക് ഓടിക്കൊണ്ടിരുന്ന ഓർഡിനറി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് എസ്.എൻ.ഡി.പി യൂണിയൻ മുൻ കൗൺസിലറും കോൺഗ്രസ് കടകംപള്ളി മണ്ഡലം വൈസ് പ്രസിഡന്റുമായ വി.ആർ. സുരേഷ് ബാബു ആവശ്യപ്പെട്ടു.