ആറ്റിങ്ങൽ:കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡിൽ കുടിശികയുള്ള തൊഴിലാളികൾ 31ന് മുൻപ് കുടിശിക അടയ്ക്കണമെന്ന് റീജണൽ ഓഫീസർ അറിയിച്ചു. അഞ്ചുവർഷത്തിലധികം കുടിശിക വരുത്തിയവർക്ക് കയർ തൊഴിലാളിയാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി അംഗത്വം പുതുക്കാനാവുമെന്നും കമ്പ്യൂട്ടർ വത്കരണത്തിന്റെ ഭാഗമായി വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് രേഖകൾ ഹാജരാക്കാത്തവർ ക്ഷേമനിധി പാസ്ബുക്ക്,ആധാർ കാർഡ്,ബാങ്ക് പാസ് ബുക്ക്,ഫോൺ നമ്പർ എന്നി ഹാജരാക്കണമെന്നും അറിയിപ്പിൽ പറയുന്നു.