
തിരുവനന്തപുരം:കനകജൂബിലി ആഘോഷിക്കുന്ന കഥകളി സംഘടനയായ ദൃശ്യവേദിയുടെ പദ്മശ്രീ കലാമണ്ഡലം കൃഷ്ണൻനായർ സ്മാരക പുരസ്കാരത്തിന് പ്രശസ്ത കഥകളി കലാകാരനായ മാർഗി വിജയകുമാർ അർഹനായി. 27ന് വൈകിട്ട് 5.30ന് കോട്ടയ്ക്കകം കാർത്തികതിരുനാൾ തിയേറ്ററിൽ നടക്കുന്ന മന്ത്രി വി.ശിവൻകുട്ടി 20,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ അദ്ധ്യക്ഷനാകും.ഡോ. പി. വേണുഗോപാലൻ, എസ്. ശ്രീനിവാസൻ, എം. രവീന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വേദിയിൽ വിജയകുമാർ ദേവയാനിയായി എത്തുന്ന ദേവയാനീ സ്വയംവരം കഥകളി നടക്കും.