pinarayi

തിരുവനന്തപുരം: സംസ്ഥാനത്തെ ഊർജ്ജ ലഭ്യതയിൽ മുന്നേ​റ്റം സൃഷ്ടിക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈൻ രണ്ടാംഘട്ട നിർമാണ പ്രവൃത്തികളും പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൊത്തം 514 കി.മീ ദൈർഘ്യമുള്ള ഗെയിൽ പൈപ്പ് ലൈനിനായി ഏ​റ്റെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം രേഖാമൂലം തെളിയിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകി. പ്രമാണങ്ങൾ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്കും നഷ്ടപരിഹാരം നൽകും. ഭൂമി ഏ​റ്റെടുക്കാനായി 404 കോടി രൂപ വകയിരുത്തുകയും അതിൽ 372 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുകയും ചെയ്തു.പദ്ധതിക്കെതിരെ വലിയ പ്രചാരണമാണ് തുടക്കത്തിലുണ്ടായിരുന്നത്. എന്നാൽ ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാനും അർഹരായവർക്കെല്ലാം മികച്ച നഷ്ടപരിഹാരം ഉറപ്പുവരുത്താനും സർക്കാരിനു സാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.