പാലോട്: കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ നന്ദിയോട് യൂണിറ്റ് മുപ്പതാം വാർഷിക സമ്മേളനം സിംഫണി ഗ്രന്ഥശാലാ ഹാളിൽ പ്രസിഡന്റ് സുബ്രഹ്മണ്യപിള്ളയുടെ അദ്ധ്യക്ഷതയിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ, പിരപ്പൻകോട് അശോകൻ, എൻ.ദിവാകരൻ നായർ,ടി.ജി. ചന്ദ്രചൂഡൻ, പി.സരസ്വതി അമ്മ, റ്റി.സ്റ്റീഫൻ ആർ.മഹേശ്വരൻ നായർ, കെ.രത്നാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.സുബ്രഹ്മണ്യ പിള്ള (പ്രസിഡന്റ്), ആർ.മഹേശ്വരൻ നായർ, കെ.രത്നാകരൻ, സെൽവമണി (വൈസ് പ്രസിഡന്റുമാർ), എൻ.ദിവാകരൻ നായർ (സെക്രട്ടറി), എസ്.സരസ്വതി ഭായി, മാധവൻ നായർ, സ്റ്റീഫൻ (ജോയിന്റ് സെക്രട്ടറിമാർ), ടി.ജി.ചന്ദ്രചൂഢൻ (ട്രഷറർ).