നെടുമങ്ങാട്: ബ്ലോക്ക് പഞ്ചായത്തും, നെടുമങ്ങാട് ശിശുവികസന പദ്ധതി ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കലാകായിക മേള - വർണോത്സവം ഡി.കെ. മുരളി എംഎൽ എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ നൂറിലധികം കുട്ടികൾ പങ്കെടുത്ത കലാ കായികമേള നാല് വേദികളിലായി നടന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയായ ഭിന്നശേഷി കലാ കായിക മേള സംഘടിപ്പിച്ച നെടുമങ്ങാട് ബ്ലോക്ക് പഞ്ചാത്തിന്റെ നേതൃത്വത്തിലാണ് നടന്നത്. മേളയിൽ അരുവിക്കര പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. രണ്ടും മൂന്നും സ്ഥാനങ്ങൾ പനവൂർ, ആനാട് പഞ്ചായത്തുകൾ കരസ്ഥമാക്കി. ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളിയുടെ അദ്ധ്യക്ഷതയിൽ ആനാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ. എസ്, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, നെടുമങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. വൈശാഖ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ. ഹരിലാൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.ആർ. ചിത്രലേഖ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ശ്രീമതി, ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ സുഷ. പി, ശ്രീകുമാർ.ടി, വി. വിജയൻ നായർ, ശ്രീകണ്ഠൻ. വി, ടി. ഗീത, ബീന അജിത്, അനുജ. എ.ജി, കണ്ണൻ വേങ്കവിള,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, കെ.എസ്. സുരേഷ് കുമാർ, ശിശു വികസന പദ്ധതി ഓഫീസർ ജെഷിത എന്നിവർ സംസാരിച്ചു.