photo

പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പത്തുനാൾ നീണ്ട ദേശീയ മഹോത്സവത്തിന് സമാപനമായി. ഘോഷയാത്രയിലും ക്ഷേത്രാചാര ചടങ്ങുകളിലും അഭൂതപൂർവ്വമായ ജനതിരക്കായിരുന്നു. പാലോട്, പ്ലാവറ, നന്ദിയോട്, പച്ച, കാലൻകാവ്, പയറ്റടി, പുലിയൂർ എന്നിവിടങ്ങളിൽ വൈദ്യുത ദീപകാഴ്ചയും കലാപരിപാടികളും നിറപറയും ഉണ്ടായിരുന്നു. ക്ഷേത്ര ചരിത്രത്തിലാദ്യമായി ലക്ഷദീപവും, ആനയൂട്ടും സംഘടിപ്പിച്ചു. ഉത്സവത്തോടനുബന്ധിച്ച് ഉത്സവമേഖലയിൽ ക്രമസമാധാന പാലനത്തിന് നേതൃത്വം നൽകിയ പാലോട് സി.ഐ.സി.കെ. മനോജിനേയും, എസ്.ഐ നിസാറുദീനേയും മറ്റു പൊലീസ് ഉദ്യോഗസ്ഥരെയും ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തി ഉപഹാരം നൽകി ആദരിച്ചു. ക്ഷേത്ര കമ്മിറ്റി ഏർപ്പെടുത്തിയ ഏറ്റവും മികച്ച വൈദ്യുത ദീപാലങ്കാരത്തിന് നന്ദിയോട് അയ്യപ്പാ ദീപാലങ്കാര കമ്മറ്റിക്കും ഏറ്റവും മികച്ച നിറപറക്ക് ആറ്റുകടവ് ബ്രദേഴ്സും അർഹരായി.