photo

നെടുമങ്ങാട്: നെട്ടയിൽ മണക്കോട് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഈ വർഷത്തെ അത്തം മഹോത്സവത്തിന് കൊടിയേറി. ഭദ്രകാളിപാട്ട്, കൊടിമര ഘോഷയാത്ര, ഐശ്വര്യപൂജ, തേരുവിളക്ക്, സമൂഹപൊങ്കാല, ഉരുൾ, ഘോഷയാത്ര, പൂത്തിരിമേളം, സായാഹ്നഭക്ഷണം, വൈദ്യുത ദീപക്കാഴ്ച എന്നിവയോടെ ഉത്സവം 26ന് സമാപിക്കുമെന്ന് ക്ഷേത്ര പ്രസിഡന്റ്‌ ചന്ദ്രകുമാർ എസ്, സെക്രട്ടറി രാജീവ്‌ ജി.എസ്, ട്രഷറർ അനിൽ എസ്.വി, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ ജയചന്ദ്രൻ. എം, ഭാരവാഹികളായ സജീവൻ. എസ്, ദേവീദാസ്. വി, രഞ്ജിത്ത്. വി, ഗിരീശൻ.കെ, പ്രതാപൻ. ബി, സുനിൽ കുമാർ, ഹരിഹരൻ നായർ, രാജൻ.കെ എന്നിവർ അറിയിച്ചു.