
കല്ലമ്പലം: ബി.ജെ.പി നാവായിക്കുളം മണ്ഡലത്തിന്റെ ആദ്യ സമ്പൂർണ മണ്ഡലം കമ്മിറ്റി യോഗം മുല്ലനല്ലൂർ ജംഗ്ഷനിൽ നടന്നു. സംസ്ഥാന സമിതി അംഗം വെള്ളാഞ്ചിറ സോമശേഖരൻ ഉദ്ഘാടനം ചെയ്തു. നാവായിക്കുളം മണ്ഡലം പ്രസിഡന്റ് സജി.പി.മുല്ലനല്ലൂർ അദ്ധ്യക്ഷനായി. ദക്ഷിണ മേഖല സെക്രട്ടറി സനോദ് മുഖ്യപ്രഭാഷണം നടത്തി. നാവായിക്കുളം മണ്ഡലം പരിധിയിൽ കല്ലമ്പലം മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗത്ത് നിരന്തരം അപകടം ഉണ്ടാകുന്നതിൽ അടിയന്തരമായി പരിഹാരം കാണണമെന്ന് സമ്പൂർണ മണ്ഡലം കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തുടർന്ന് 'എന്റെ ബൂത്ത് എന്റെ അഭിമാനം' ബൂത്ത് തല രജിസ്റ്റർ ബുക്കിന്റെ ഉദ്ഘാടനവും നടന്നു. നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറിമാരായ പൈവേലിക്കോണം ബിജു, അമ്പിളിദാസ് നാവായിക്കുളം തുടങ്ങിയവർ പങ്കെടുത്തു.