തിരുവനന്തപുരം: മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പൂജപ്പുരയിലെ മാജിക് അക്കാഡമിയിൽ അവധിക്കാല ഇന്ദ്രജാലക്കളരിയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 10നും 16നും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 4ന് ആരംഭിച്ച് മെയ് 31ന് അവസാനിക്കുന്ന ക്ലാസുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
മാജിക് ക്ലാസുകൾക്ക് പുറമേ യോഗ, സൂംബാ ഡാൻസ്, മോട്ടിവേഷൻ - സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, എയ്‌റോബിക്‌സ്, കാർട്ടൂൺ, ബലൂൺ ആർട്ട്, ചിത്രരചന പരിശീലനങ്ങൾ, ഭാഷാപരിചയം, സാഹിത്യവേദി, കവി സമ്മേളനം, ചിരിയരങ്ങ് എന്നിവയും ഉണ്ടായിരിക്കും. ഫോൺ: 9446078535, 9447768535.