കാട്ടാക്കട: സി.പി.ഐ ചെട്ടിക്കോണം ബ്രാഞ്ച് സമ്മേളനം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ്. ചന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു. നിശാന്ത് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കാട്ടാക്കട സുരേഷ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം മുതിയാവിള സുരേഷ്, മാങ്കുളം രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഷിന്തുലാൽ, വിജയകുമാർ, സെയ്ദ്മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികളായി വിൻസ്റ്റൻ ലൂയീസ് ( സെക്രട്ടറി ), നിശാന്ത് ( അസിസ്റ്റന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
കാട്ടാക്കട: സി.പി.ഐ കാട്ടാക്കട ബ്രാഞ്ച് സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സണ്ണി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കാട്ടാക്കട സുരേഷ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം മുതിയാവിള സുരേഷ്, കാട്ടാക്കട മാഹീൻ, വിജുകുമാർ, കിരൺകുമാർ, രാജേഷ് മാങ്കുളം, അനിതൻ, ശ്രീസജി, ഷിന്തുലാൽ എന്നിവർ സംസാരിച്ചു. ശ്രീരേഖയെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.