ആറ്റിങ്ങൽ: ഗുരുധർമ്മ പ്രചാരണ സഭ ചിറയിൻകീഴ് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ധർമ്മ മീമാംസ പരിഷത്ത്,​ ബ്രഹ്മ വിദ്യാലയ കനകജൂബിലി,​ ശിവഗിരി തീർത്ഥാടന നവതി എന്നിവയുടെ മണ്ഡലതല സമ്മേളനം ഇന്ന് വൈകിട്ട് 4ന് പൊയ്‌കമുക്ക് ഗുരുദേവ ക്ഷേത്രത്തിൽ നടക്കും. സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സുധർ അദ്ധ്യക്ഷത വഹിക്കും. ഇ.എം. സോമനാഥൻ,​ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി,​ പ്രൊഫ. സുശീല,​ അംബികേശൻ,​ സുധ,​ ചന്ദ്രബോസ് എന്നിവർ സംസാരിക്കും.