
തിരുവനന്തപുരം: ജെ.എസ്.എസ് സ്ഥാപകദിനാഘോഷം കെ.ആർ. ഗൗരിഅമ്മയുടെ വസതിയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.പി.സി. ബീനാകുമാരി ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് സംഗീത ചക്രപാണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രാക്കുളം മോഹനൻ, സെക്രട്ടറി പി.ആർ. പൗത്രൻ, ജില്ലാ സെക്രട്ടറി അഡ്വ. അജികുമാർ, കർഷക സമിതി സംസ്ഥാന പ്രസിഡന്റ് നെടുമം ജയകുമാർ, സീതത്തോട് മോഹനൻ. അഡ്വ. പോത്തൻകോട് വിജയൻ, ജമീല ബഷീർ, സി. അനിൽലാൽ, ബേബി ദേവരാജ്, സരസ്വതി മേനോൻ, അശോകൻ, തങ്കമണി എന്നിവർ സംസാരിച്ചു. പി.സി. സുരേഷ് ബാബു സ്വാഗതവും ജി.എൽ. ശിവാനന്ദ നന്ദിയും പറഞ്ഞു.