തിരുവനന്തപുരം; ലോക ജലദിനാചരണത്തിന്റെ ഭാഗമായി കേരള ജലസഭ സംഘടിപ്പിക്കുന്നു. വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്ററിൽ നാളെ രാവിലെ 9.30ന് 'ജലം ജീവനാണ്' എന്ന വിഷയത്തിൽ നടക്കുന്ന സംസ്ഥാനതല സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ ലോഗോ പ്രകാശനം രമേശ് ചെന്നിത്തലയും, ജലസംരക്ഷണ സന്ദേശങ്ങൾ പതിച്ച കെ.എസ്.ആർ.ടി.സി ബസിന്റെ ഫ്ളാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിനും നിർവഹിക്കും. ഐ.എസ്.എ പ്ലാറ്റ്ഫോം വൈസ് ചെയർമാൻ റഷീദ് പറമ്പൻ കേരള ജലസഭ പദ്ധതി അവതരിപ്പിക്കും. കേരള വാട്ടർ അതോറിറ്റി എം.ഡി വെങ്കടേസപതി, ഐ.ബി. സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സരേഷ്‌കുമാർ, പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ, കേരള ഗ്രാമപഞ്ചാത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി. വിജുകുമാർ, ഭൂജലവകുപ്പ് ഡയറക്ടർ ആൻസി ജോസഫ്, ഐ.എസ്.എ പ്ലാറ്റ്ഫോറം ചെയർമാൻ അഡ്വ. ടി.കെ. തുളസീധരൻപിള്ള, സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്‌സി. ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ, ഐ.എസ്.എ പ്ലാറ്റ്ഫോം ജനറൽ സെകട്ടറി ആന്റണി കുന്നത്ത് തുടങ്ങിയവർ പങ്കെടുക്കും.