
മലയിൻകീഴ്: തൂങ്ങാംപാറ ഇറയാംകോട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ ജൂലായ് 1 മുതൽ 3 വരെ നടക്കുന്ന ശ്രീരുദ്ര കലശവും മഹാശ്രീ ചക്രപൂജയും,അതിവിശിഷ്ട മഹാഗണപതിഹോമവും നടത്തുന്നതിനുള്ള സംഘാടകസമിതി യോഗം മിൽമ തിരുവനന്തപുരം മേഖലാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജി.സതീശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ധനപാലൻ, എം.എസ്.വിജയകുമാർ, കെ.അജിത്, എസ്.എസ്. മണികണ്ഠൻനായർ, എസ്.വേണു, കെ. വിജയൻ, എസ്. സന്ദീപ്, വി. പ്രേമലത, വിദ്യ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികളായി എൻ. ഭാസുരാംഗൻ(ചെയർമാൻ),ജി.സതീശ് കുമാർ(പ്രസിഡന്റ്), കെ. ധനപാലൻ(വൈസ് പ്രസിഡന്റ്),എം.എസ്.വിജയകുമാർ(സെക്രട്ടറി),എസ്.വേണു, കെ.വിജയൻ(ജോയിന്റ് സെക്രട്ടറിമാർ), കെ. അജിത് (ട്രഷറർ) എന്നിവരെയും 251 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.