gopinath

തിരുവനന്തപുരം: ഇന്ത്യൻ ഓവർസീസ് ബാങ്ക് മുൻ ചീഫ് മാനേജരും ഓൾ ഇന്ത്യ ബാങ്ക് റിട്ടയറീസ് ആ

ൻഡ് പെൻഷണേഴ്സ് കോൺഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റുമായ ശ്രീകാര്യം കല്ലമ്പള്ളി ഗോരോചനത്തിൽ വി. ഗോപിനാഥ് (72) നിര്യാതനായി. ദീർഘകാലം എ.ഐ.ബി.ഒ.സി സംസ്ഥാന പ്രസിഡന്റും ഐ.ഒ.ബി ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: രേഖാ ഗോപിനാഥ്, മക്കൾ : ധന്യ, ദൃശ്യ, ദർശന. മരുമക്കൾ : രണദേവ്, ദീപാനാഥ്,ബിജോയ്. മൃതദേഹം ഇന്ന് രാവിലെ 7 മുതൽ കണ്ണമ്മൂല വിദ്യാധിരാജ റോഡിൽ ട്രാവൻകൂർ ബാങ്ക് ഓഫീസേഴ്സ് എഡ്യൂക്കേഷൻ സൊസൈറ്റി ഹാളിൽ പൊതു ദർശനത്തിനു വയ്ക്കും. സംസ്കാരം ശാന്തികവാടത്തിൽ രാവിലെ 11ന്.