shamnad

ആര്യനാട്:മീനാങ്കൽ ഭാഗത്ത് ആര്യനാട് പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.പറണ്ടോട് നാലാംകല്ല് ലക്ഷം വീട് കോളനിയിൽ ഷംനാദ് (40) ആണ് പിടിയിലായത്.മീനാങ്കൽ ട്രൈബൽ സ്കൂളിന് മുൻവശത്തെ റോഡിൽ നിന്ന് ഇയാളെ പിടികൂടുമ്പോൾ 435ഗ്രാം കഞ്ചാവും വിതരണത്തിനായി കരുതിയിരുന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു.ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ എൻ.ആർ.ജോസ്,എസ്.ഐ.ഷീന,ജോസ്,പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ്,സജിത്ത്,മഹേഷ്,മനോജ്,സതി,ഷിബു,സജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ റിമാൻഡ് ചെയ്തു.