p

തിരുവനന്തപുരം: നഷ്ടമായത് ഫാന്റസിയിലൂടെയും കാഴ്ചകളുടെ വൈവിദ്ധ്യങ്ങളിലൂടെയും തിരിച്ചു പിടിക്കാൻ പ്രേരിപ്പിക്കുന്ന രണ്ട് സിനിമകൾ. ഒന്ന് മലയാള ചിത്രം 'ആവാസവ്യൂഹം' മറ്റേത് ബംഗാളി ചിത്രം 'ഭാഗ്'. വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലത്തിലൊരുക്കിയ സിനിമകളിലൂടെ വ്യത്യസ്തമായ കഥ പറച്ചിൽ ശൈലി.

ആവാസവ്യൂഹത്തിലൂടെ പ്രകൃതിയെ എങ്ങനെ മനുഷ്യന്റെ ജീവിതത്തിൽ സന്നിവേശിപ്പിക്കാമെന്ന് വളരെ സർഗാത്മകമായിട്ടാണ് കൃഷാന്ത് വരച്ചു കാട്ടുന്നത്. പുതുവൈപ്പിനിലെത്തുന്ന ജോയ് എന്ന യുവാവിനെ കേന്ദ്രമാക്കിയാണ് പുരോഗമിക്കുന്നതെങ്കിലും പ്രകൃതിയിലെ ജീവജാലങ്ങളെല്ലാം കഥാപാത്രങ്ങളാകുന്നു. രാഹുൽ രാജഗോപാലാണ് നായകനായ ജോയിയെ അവതരിപ്പിക്കുന്നത്.

നഗരവത്കരണത്തിന് ആക്കം കൂട്ടുന്ന സർക്കാർ നടപടികളെ വിമർശിക്കുന്നതോടൊപ്പം നീതിനിഷേധത്തിന്റെ കഥകൂടി ഇന്നലെ പ്രദർശിപ്പിച്ച സൗരിഷ് ദേയുടെ 'ഭാഗ്' പറയുന്നു. കറുപ്പിലും വെളുപ്പിലും വർണ്ണങ്ങൾ ചേർത്തു വച്ച ഫ്രെയിമുകളിലൂടെയും സിമ്പോളിക്കായാണ് കഥ പറഞ്ഞു പോകുന്നത്.

മേളയുടെ മൂന്നാം ദിനമായ ഇന്നലെ മത്സര വിഭാഗത്തിലെ മലയാള ചിത്രമായ 'നിഷിദ്ധോ'യുടെ ആദ്യ പ്രദർശനം കാണാൻ തിരക്കേറെയായിരുന്നു. നവാഗതയായ താര രാമാനുജനാണ് സംവിധായിക.

എംറെ കൈസിന്റെ ടർക്കിഷ് ചിത്രം അനറ്റോളിയൻ ലെപ്പേർഡ്, അസർബൈജാൻ ചിത്രം സുഹ്റ ആൻഡ് ഹെർ സൺസ്, കാശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രം ഐ ആം നോട്ട് ദ റിവർ ഝലം (ബേ ചെസ് നെ വേത്), അൻറ്റൊണെറ്റാ കുസിജനോവിച്ച് സംവിധാനം ചെയ്ത മുറിന എന്നീ മത്സര വിഭാഗത്തിലെ ചിത്രങ്ങൾക്കും രണ്ടു തവണ ഓസ്കാർ പുരസ്‌കാരം നേടിയ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം എ ഹീറോയും പ്രേക്ഷകരുടെ കൈയടി നേടി.

ക​ഥ​യ​റി​ഞ്ഞി​ല്ലെ​ങ്കി​ലും​ ​ക​യ്യ​ടി​ച്ചേ​ക്ക​ണം!

ഹൊ​ ​ആ​ ​സി​നി​മ​ ​ക​ണ്ട് ​കി​ളി​ ​പോ​യ​ണ്ണാ...​ ​സു​ഹൃ​ത്തി​നോ​ട് ​ഡെ​ലി​ഗേ​റ്റ് ​സി​നി​മാ​നു​ഭ​വം​ ​വി​വ​രി​ക്കു​ക​യാ​ണ്.​ ​ഒ​രു​ ​പ​ക്ഷി​യു​ടെ​ ​പേ​രു​ള്ള​ ​ചി​ത്ര​ത്തെ​ ​കു​റി​ച്ചാ​ണ് ​വി​വ​ര​ണം.​ ​ആ​ ​സി​നി​മ​യ്ക്ക് ​സീ​റ്റ് ​കി​ട്ടാ​തെ​ ​തൊ​ട്ട​ടു​ത്ത​ ​തി​യേ​റ്റ​റി​ൽ​ ​സി​നി​മ​യ്ക്കു​ ​പോ​യ​ ​സു​ഹൃ​ത്താ​ണ് ​കേ​ൾ​വി​ക്കാ​ര​ൻ.​ ​'​നീ​ ​ര​ക്ഷ​പ്പെ​ട്ട​ളി​യാ...​ ​ആ​ ​സി​നി​മ​ ​കാ​ണാ​ത്ത​ത് ​ന​ന്നാ​യി'


ഉ​ട​നെ​ ​സു​ഹൃ​ത്ത് ​'​നി​ന്റെ​ ​ഒ​രു​ ​കി​ളി​യ​ല്ലേ​പോ​യു​ള്ളൂ.​ ​ഇ​വി​ടെ​ ​ആ​ ​പ​ടം​ ​ക​ണ്ട് ​ര​ണ്ട് ​കി​ളി​യും​ ​പോ​യി​രി​ക്കു​വാ...​'​ ​സം​ഭ​വം​ ​ഇ​ത്രേ​യു​ള്ളൂ.​ ​പ​ക്ഷി​പ്പേ​രു​ള്ള​ ​പ​ടം​ ​ക​ണാ​ൻ​ ​ക​ഴി​യാ​തെ​ ​തൊ​ട്ട​ടു​ത്ത​ ​തി​യേ​റ്റ​റി​ലെ​ ​മൃ​ഗ​പ്പേ​രി​ലു​ള്ള​ ​സി​നി​മ​കാ​ണാ​ൻ​ ​ക​യ​റി​യ​താ​യി​രു​ന്ന​ ​ര​ണ്ടാ​മ​ൻ.​ ​സി​നി​മ​ക​ളു​ടെ​ ​വ്യം​ഗ്യാ​ർ​ത്ഥ​ ​ച​മ​ത്കാ​ര​ങ്ങ​ളൊ​ന്നും​ ​മ​ന​സ്സി​ലാ​ക്കാ​നോ​ ​വ്യാ​ഖ്യാ​നി​ക്കാ​നോ​ ​ക​ഴി​യാ​ത്ത​ ​സാ​ധാ​ര​ണ​ ​ആ​സ്വാ​ദ​ക​രാ​യ​തു​കൊ​ണ്ട് ​ത​ന്നെ​ ​അ​ക്കാ​ര്യം​ ​അ​വ​ര​ങ്ങ് ​തു​റ​ന്നു​ ​പ​റ​ഞ്ഞു​വെ​ന്നു​ ​മാ​ത്രം.
സി​നി​മ​ ​ക​ണ്ടി​ട്ട് ​അ​ത് ​മോ​ശം​ ​എ​ന്ന് ​പ​ര​സ്യ​മാ​യി​ ​പ​റ​ഞ്ഞാ​ൽ​ ​ബു​ദ്ധി​ജീ​വി​ ​ച​മ​യു​ന്ന​ ​ആ​സ്വാ​ദ​ക​ൻ​ ​ക​ണ്ണു​മി​ഴി​ച്ചു​ ​നോ​ക്കും.​ ​അ​തു​കൊ​ണ്ട് ​പൊ​ട്ട​യാ​ണെ​ങ്കി​ലും​ ​സി​നി​മ​ ​തീ​രു​മ്പോ​ള​ങ്ങ് ​കൈ​യ​ടി​ച്ചേ​ക്കും.

ജ​ല്ലി​ക്കെ​ട്ടും​ ​ചു​രു​ളി​യും​ ​ഇ​ഷ്ട​പ്പെ​ട്ട സി​നി​മ​ക​ൾ​:​ ​ഷോ​സോ​ ​ഇ​ചി​യാമ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​മീ​പ​കാ​ല​ത്ത് ​ക​ണ്ട​ ​മി​ക​ച്ച​ ​സി​നി​മ​ക​ൾ​ ​ചു​രു​ളി​യും​ ​ജ​ല്ലി​ക്കെ​ട്ടു​മാ​ണെ​ന്ന് ​വി​ഖ്യാ​ത​ ​നി​ർ​മ്മാ​താ​വും​ ​ജൂ​റി​ ​അം​ഗ​വു​മാ​യ​ ​ഷോ​സോ​ ​ഇ​ചി​യാ​മ​ ​പ​റ​ഞ്ഞു.​ ​ഉ​ള്ള​ട​ക്ക​ത്തി​ലെ​ ​വ്യ​ത്യ​സ്ത​ ​കേ​ര​ള​ ​രാ​ജ്യാ​ന്ത​ര​മേ​ള​യെ​ ​ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു​വെ​ന്നും​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​ ​മീ​ഡി​യാ​സെ​ല്ലി​ന​നു​വ​ദി​ച്ച​ ​ഓ​ൺ​ലൈ​ൻ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​പ്ര​തി​കൂ​ല​ ​സാ​ ​ഹ​ച​ര്യ​ങ്ങ​ളാ​ൽ​ ​മേ​ള​യി​ൽ​ ​നേ​രി​ട്ട് ​പ​ങ്കെ​ടു​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തി​ൽ​ ​നി​രാ​ശ​യു​ണ്ട്.​ ​സൂം​ ​പ്ലാ​റ്റ് ​ഫോ​മി​ലൂ​ടെ​യു​ള്ള​ ​വി​ല​യി​രു​ത്ത​ലും​ ​പു​തി​യ​ ​അ​നു​ഭ​വ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.


ടോ​ക്കി​യോ​യി​ലെ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ഏ​ഷ്യ​യി​ലെ​ ​സ്വ​ത​ന്ത്ര സി​നി​മ​ക​ൾ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​ൻ​ ​ത​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ടോ​ക്കി​യോ​ ​ഫി​ലി​മെ​ക്ക്സ് ​എ​ന്ന​ ​പേ​രി​ൽ​ ​ആ​രം​ഭി​ച്ച​ ​മേ​ള​ ​ഉ​ള്ള​ട​ക്ക​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​ ​യ്ക്ക് ​സ​മാ​ന​മാ​ണ് ​ഒ​കി​നാ​വ​യി​ൽ​ ​ഉ​ണ്ടാ​യ​ ​അ​പ്ര​തീ​ക്ഷി​ത​ ​ചു​ഴ​ലി​ക്കാ​ത്തി​ന്റെ​ ​സ​മ​യ​ത്താ​ണ് ​ജേ​ർ​ണ​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ന​ട​ത്തി​യ​തെ​ന്നും​ ​ഷൊ​സോ​ ​ഇ​ചി​യാ​മ​ ​പ​റ​ഞ്ഞു.

മ​​​ധു​​​മാ​​​സ്റ്റ​​​റെ​​​ ​​​അ​​​നു​​​സ്മ​​​രി​​​ച്ച് ച​​​ല​​​ച്ചി​​​ത്ര​​​ ​​​മേള
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ദി​​​വ​​​സം​​​ ​​​അ​​​ന്ത​​​രി​​​ച്ച​​​ ​​​നാ​​​ട​​​ക​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ​​​ ​​​മ​​​ധു​​​ ​​​മാ​​​സ്റ്റ​​​റെ​​​ ​​​ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ൽ​​​ ​​​അ​​​നു​​​സ്മ​​​രി​​​ച്ചു.​​​ ​​​ക​​​ല​​​യ്ക്കു​​​വേ​​​ണ്ടി​​​ ​​​ജീ​​​വി​​​തം​​​ ​​​സ​​​മ​​​ർ​​​പ്പി​​​ച്ച​​​ ​​​മ​​​ധു​​​മാ​​​സ്റ്റ​​​ർ​​​ ​​​തി​​​ക​​​ഞ്ഞ​​​ ​​​മ​​​നു​​​ഷ്യ​​​ ​​​സ്‌​​​നേ​​​ഹി​​​യും​​​ ​​​ക​​​ല​​​ർ​​​പ്പി​​​ല്ലാ​​​ത്ത​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ന്റെ​​​ ​​​ഉ​​​ട​​​മ​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​ടി.​​​വി.​​​ച​​​ന്ദ്ര​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​ ​​​ചെ​​​യ​​​ർ​​​മാ​​​ൻ​​​ ​​​ര​​​ഞ്ജി​​​ത്,​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​പ്രി​​​യ​​​ന​​​ന്ദ​​​ന​​​ൻ,​​​ ​​​സി.​​​അ​​​ജോ​​​യ് ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ ​​​പ​​​ങ്കെ​​​ടു​​​ത്തു.