കിളിമാനൂർ: ചാരുപാറ തമ്പുരാട്ടിപ്പാറ പാർവ്വതി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറമുകൾ ശിവക്ഷേത്രത്തിൽ വീണ്ടും സമൂഹ്യവിരുദ്ധരുടെ അക്രമം. കൊടിമരം, കാണിക്കവഞ്ചി, സോളാർ വിളക്ക് പാനൽ എന്നിവ തകർത്തു. മൂന്ന് മാസത്തിനിടെ രണ്ടാമതാണ് ക്ഷേത്രത്തിൽ അക്രമം നടക്കുന്നത്. അന്ന് നശിപ്പിച്ചതെല്ലാം വിശ്വാസികളിൽ നിന്ന് പണം സ്വരൂപിച്ച് ക്ഷേത്രക്കമ്മിറ്റി പുനഃസ്ഥാപിച്ചിരുന്നു. കിളിമാനൂരിലെ പ്രസിദ്ധമായ തമ്പുരാട്ടിപ്പാറയുടെ മുകളിലാണ് ക്ഷേത്രം. പാറഖനനം ലക്ഷ്യമിട്ടാണ് ക്ഷേത്രത്തിൽ അക്രമം നടത്തുന്നതെന്നും, അക്രമത്തിന് പിന്നിൽ പാറ ഖനന ലോബിയാണെന്ന് സംശയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.