തിരുവനന്തപുരം:നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അദ്ധ്യയനവർഷത്തേക്കുളള എട്ടാം ക്ലാസ് പ്രവേശന നടപടി ആരംഭിച്ചു. www.polyadmission.org/tsh എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.വെബ്‌സൈറ്റിലെ ടി.എച്ച്.എസ് അഡ്മിഷൻ പോർട്ടൽ ലിങ്കിൽ കയറി ഓൺലൈൻ സബ്മിഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുത്തശേഷം അപേക്ഷ സമർപ്പിക്കാം. കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, കുട്ടിയുടെ ജനനത്തീയതി, മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ നൽകണം. ആധാർ നമ്പർ, ഇമെയിൽ വിലാസം, സംവരണ വിവരങ്ങൾ എന്നിവ നിർബന്ധമല്ല. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സ്‌കൂളിൽ നേരിട്ടെത്തിയോ ഫോൺ മുഖേനയോ സഹായം ലഭ്യമാക്കാവുന്നതാണ്. ഇതിനായി സ്‌കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 6.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9745331105, 9745261235, 9388163842, 7907788350, 9446686362, 7907938093, 9446701730, 04722812686.