
പാലോട് :ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ താത്കാലിക ഒഴിവുകളിൽ തൊഴിലാളികളെ പ്രാദേശികാടിസ്ഥാനത്തിൽ നിയമിക്കണമെന്നും ജവഹർകോളനി ഗവ.ഹൈസ്കൂളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും സി.പി.ഐ ജവഹർ കോളനി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ എ.ഐ.ടി യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.എ.രജിത് ലാൽ,ലോക്കൽ സെക്രട്ടറി എൽ.സാജൻ,കെ.ജെ.കുഞ്ഞുമോൻ,ജോസഫ് ഫ്രാൻസിസ്,മനോജ് പാലോട്,തെന്നുർ ഷാജി,ഷിബു പാലോട്,ഷമീം വാറുവിള തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി ടി.സതീശൻ (സെക്രട്ടറി), സുനിൽ കുമാർ (അസി സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.