
ആര്യനാട്:വിദ്യാർത്ഥികളുടെ ബസ് കൺസിഷൻ നിർത്തലാക്കാൻ തീരുമാനിച്ച സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ യുവമോർച്ച ആര്യനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനം കോട് നന്ദു ഉദ്ഘാടനം ചെയ്തു.യുവമോർച്ച മണ്ഡലം പ്രസിഡന്റ് രഞ്ചൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി.ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം പാറയിൽ മധു,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അക്ഷയ് ചന്ദ്രൻ,ബി.ജെ.പി സെൽ കോ ഓർഡിനേറ്റർ ഹരീഷ്,കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ,ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് റീസൺ എന്നിവർ സംസാരിച്ചു.