തിരുവനന്തപുരം: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തിക അപ്‌ഗ്രേഡ് ചെയ്യുക ,കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റവന്യൂ ജീവനക്കാർ ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തി. സമരം കേരള റവന്യു വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ സ്ഥാപക നേതാവും രക്ഷാധികാരിയുമായ പോളി ഡേവിസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ശ്രീകുമാർ, ജനറൽ സെക്രട്ടറി കലേഷ് കുമാർ, വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രൻ ,മാത്യു, ബിജോയി പി.ജോൺ, ട്രഷറർ ഹരീഷ് കുമാർ , സെക്രട്ടറിമാരായ രമേശ്കുമാർ, പ്രവീൺ കുമാർ, മണി പ്രസാദ്, രാജൻ എന്നിവർ സംസാരിച്ചു.