cp-jhon

തിരുവനന്തപുരം: ഈ നൂറ്റാണ്ടിനെ പിടിച്ചുലച്ച മഹാമാരിയെക്കുറിച്ച് സി.പി.ജോൺ രചിച്ച 'കൊവിഡ്19 മനുഷ്യനും രാഷ്ട്രീയവും' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. ഡോ. എസ്.ശശിഭൂഷൺ പുസ്തകംഏറ്റുവാങ്ങി. 2020 മാർച്ച് 22 മുതൽ ഫേസ്ബുക്കിലൂടെ കൊവിഡിനെക്കുറിച്ചും അനുബന്ധ സംസ്ഥാന അന്തർദ്ദേശീയ രാഷ്ട്രീയത്തെക്കുറിച്ചും നടത്തിയ അഭിപ്രായങ്ങളാണ് പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയം. പുസ്തകത്തിന്റെ ഒന്നാംഭാഗമാണ് ഇന്നലെ പ്രകാശനം ചെയ്തത്. മലയാളം മാസികയാണ് പ്രസാധനം.