മുടപുരം:സി.പി.ഐ മുടപുരം ബ്രാഞ്ച് സമ്മേളനം പാർട്ടി മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ് ഉദ്‌ഘാടനം ചെയ്തു.ബി.എസ്.സജിതൻ അദ്ധ്യക്ഷത വഹിച്ചു.എസ്.സുജാതൻ സ്വാഗതം പറഞ്ഞു.ബ്രാഞ്ച് സെക്രട്ടറി നിസാം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പാർട്ടി കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അൻവർഷ,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ,ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.സുനിൽ,ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മനേഷ്,നൗഷാദ് ,മുഹമ്മദ് അസ്ഹർ,അമജേഷ് മനോജ്,ആദർശ് ജയേഷ്,കേശാദാസ്,ജ്യോതികുമാർ
തുടങ്ങിയവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറിയായി നിസാമിനെയും അസിസ്റ്റന്റ് സെക്രട്ടറി ആയി നൗഷാദ് നെയും തിരഞ്ഞെടുത്തു.