s

തിരുവനന്തപുരം: ഒന്നു മുതൽ ഒൻപതു വരെ ക്ലാസ് വാർഷിക പരീക്ഷ നാളെ ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിക്കും. സംസ്ഥാനത്ത് 34,37,570 പേരാണ് പരീക്ഷ എഴുതുന്നത്.

എൽ.പി ക്ലാസിലെ കുട്ടികൾ പരീക്ഷയ്ക്ക് ക്രയോണുകൾ, കളർ പെൻസിൽ തുടങ്ങിയവ കരുതണം. ഒന്നു മുതൽ നാലു വരെ വർക്ക് ഷീറ്റ് മാതൃകയിലാണ് ചോദ്യപേപ്പർ. 5 മുതൽ 9 വരെ ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും.

പത്ത്, പ്ളസ് ടു പൊതുപരീക്ഷ ഈ മാസം 30ന് ആരംഭിക്കും. പ്ളസ് വൺ പരീക്ഷ ജൂൺ രണ്ടിനാണ് തുടങ്ങുക.

ചോയ്സ്, അധിക ചോദ്യം

 5-7 ക്ലാസുകളിൽ എല്ലാ ചോദ്യപേപ്പറിലും ചോയ്സ്

 8-9 ക്ലാസുകാർക്ക് അധിക ചോദ്യങ്ങൾ

 എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ

 ആദ്യ ഭാഗങ്ങളിൽ നിന്ന് കൂടുതൽ

 8,9 ചോദ്യപേപ്പർ ഘടന മുൻവർഷങ്ങളിലേതുപോലെ

'പരീക്ഷ എഴുതുന്നവർക്ക് ആശംസകൾ. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയുന്ന രീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളത് "

- വി.ശിവൻകുട്ടി,

പൊതു വിദ്യാഭ്യാസ മന്ത്രി