p

തിരുവനന്തപുരം: ജൂൺ 12ന് നടത്താനിരുന്ന എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഇക്കൊല്ലത്തെ എൻട്രൻസ് പരീക്ഷ (കീം) മാറ്റിവച്ചു. ദേശീയതലത്തിലുള്ള രണ്ട് പ്രവേശന പരീക്ഷകൾ അന്ന് നടക്കുന്നതിനാലാണ് തീയതി മാറ്റിയത്. ആർക്കിടെക്ചർ ബിരുദ പ്രവേശനത്തിനുള്ള ദേശീയതല അഭിരുചിപരീക്ഷ 'നാ​റ്റാ'യുടെ ആദ്യ അവസരവും ഐ.ഐ.ടി മദ്റാസിലെ 5 വർഷ ഇന്റഗ്രേ​റ്റഡ് പ്രവേശനപരീക്ഷയുമാണ് അന്ന് നടക്കുക. പുതിയ തീയതി പിന്നീട് അറിയിക്കും.

എം.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ 11​ ​എം.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​സീ​റ്റു​ക​ളി​ലേ​ക്ക് 25​ന് ​രാ​വി​ലെ​ 11​ന് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​സ്പോ​ട്ട് ​അ​ലോ​ട്ട്മെ​ന്റ് ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​e​r​a​l​a.​g​o​v.​i​n.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ക്കു​ന്ന​വ​ർ​ 31​ന​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.