
തിരുവനന്തപുരം: നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ കേരളയുടെ അഞ്ചാം സംസ്ഥാന സമ്മേളനം എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു. 2021ലെ സംസ്ഥാന ബഡ്ജറ്റിൽ വർദ്ധിപ്പിച്ച 1000 രൂപ ഉടൻ അനുവദിക്കുക, പെൻഷൻ കുടിശ്ശിക അനുവദിക്കുക, ആശ്രിത പെൻഷൻ നിയമാനുസൃതം 50 ശതമാനം ആക്കുക തുടങ്ങി വിവിധ ആവശ്യങ്ങളടങ്ങിയ പ്രമേയം സമ്മേളനം പാസാക്കി. എച്ച്.എം.എസ് ദേശീയ പ്രസിഡന്റ് അഡ്വ. തമ്പാൻ തോമസ്, എ.എം. യൂസഫ്, ബാബു പോൾ, കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ, ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, ട്രഷറർ പി.കെ. മത്തായി, സ്വാഗതസംഘം ജനറൽ കൺവീനർ സി.ഇ. മോഹനൻ, ടി.പി. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികൾ: ലതാനാഥൻ (പ്രസിഡന്റ്), വി. ബാലഗോപാൽ (ജനറൽ സെക്രട്ടറി), പി.കെ. മത്തായി (ട്രഷറർ).