ggg

തിരുവനന്തപുരം: ജോൺസൺ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലോകശാന്തിക്കായി ഇന്ന് വൈകിട്ട് 6ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തുന്ന ഗാനാർച്ചന മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിക്കും.രമേശ് ചെന്നിത്തല എം.എൽ.എ, ഗായകൻ ജി.വേണുഗോപാൽ,ബി.ജെ.പി ദേശീയ സമിതി അംഗം ചെങ്കൽ രാജശേഖരൻ നായർ, ഗാന്ധിസ്മാരക നിധി മുൻ സെക്രട്ടറി അജിത് വെണ്ണിയൂർ,ട്രസ്റ്റ് പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി എം. സാഗർ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് നടക്കുന്ന ഗാനാർച്ചനയിൽ ജി. ശ്രീറാം,അഖില ആനന്ദ്, രേഷ്മ രാഘവേന്ദ്ര, ഷാജി (ഫ്ളൂട്ട്), ഷിനു, ഇമ്രാൻഖാൻ, അഭിലാഷ്, രമ്യ സുമീഷ്, ജയലക്ഷ്മി, ധീരജ് തുടങ്ങിയവർ പങ്കെടുക്കും.