പോത്തൻകോട്:ജില്ലാ ക്ഷീരസംഗമം 23,24 തീയതികളിൽ തോന്നയ്ക്കൽ വേങ്ങോട് ക്ഷീര സംഘത്തിൽ നടക്കും.23ന് രാവിലെ 9.15ന് എക്സിബിഷൻ,കന്നുകാലി പ്രദർശനം,10ന് ക്ഷീര കർഷക സെമിനാർ,11.30ന് ക്ഷീര കർഷകസംഗമം മന്ത്രി ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.അടൂർ പ്രകാശ്. എം.പി. മുഖ്യപ്രഭാഷണം നടത്തും.ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി.സുരേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തും.24ന് രാവിലെ 9ന് ക്ഷീരസംഘം ജീവനക്കാരുടെ ശില്പശാല എ.ഷിഹാബുദ്ദീന്റെ അദ്ധ്യക്ഷതയിൽ വി.എസ്.പത്മകുമാർ ഉദ്ഘാടനം ചെയ്യും.10.30ന് ക്ഷീരസംഗമം സമാപന സമ്മേളനം വി.ശശി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും.ക്ഷീര വികസന വകുപ്പ്,ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ,ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നതെന്ന് തോന്നയ്ക്കൽ - വേങ്ങോട് ക്ഷീരസംഘം പ്രസിഡന്റ് ആർ.ജയൻ,ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ജയകുമാർ,കഴക്കൂട്ടം ക്ഷീര വികസന ഓഫീസർ എസ്.ഷാനിബ,ക്ഷീരസംഘം സെക്രട്ടറി എം.റഹിം,എസ്.മുരളീകൃഷ്ണൻ എന്നിവർ അറിയിച്ചു.