വെഞ്ഞാറമൂട്:നദികളെയും പുഴകളെയും സംരക്ഷിക്കുന്നതിനും നഷ്ടപ്പെട്ട കാർഷിക സംസ്‌കാരം വീണ്ടെടുക്കുന്നതിനുവേണ്ടി നെല്ലനാട് പഞ്ചായത്ത് നടപ്പിലാക്കുന്ന നീരരുവി തെളിനീരൊഴുകും നെല്ലനാട് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് കീഴായിക്കോണം സ്‌മിത ഓഡിറ്റോറിയത്തിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുമെന്ന് നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ സ്വാഗതം പറയും. ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ നിസാമുദ്ദീൻ ലോഗോ പ്രകാശനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം കാർഷിക വിത്തുകൾ വിതരണം ചെയ്യും.ജില്ലാ പഞ്ചായത്തംഗങ്ങൾ,ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ,ഗ്രാമ പഞ്ചായത്തംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബീനാ രജേന്ദ്രൻ, വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ,സ്റ്റാനഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: സുധീർ എന്നിവർ പങ്കെടുത്തു.