തിരുവനന്തപുരം :മേജർ വെള്ളായണി ദേവീക്ഷേത്രത്തിലെ അശ്വതി പൊങ്കാല മഹോത്സവം 27 മുതൽ ഏപ്രിൽ 3 വരെ നടക്കും. മൂന്നുവർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ടുത്സവത്തിന്റെ ഇടയ്ക്കുള്ള വർഷങ്ങളിലാണ് അശ്വതി ഉത്സവം നടക്കുന്നത്. 27 ന് വൈകിട്ട് 6 ന് ഭക്തിഗാനാഞ്ജലി, 8 ന് നൃത്തനൃത്യങ്ങൾ, 28 ന് 7 ന് ഭക്തിഗാനമേള, 29 ന് രാവിലെ 10 മുതൽ ഭക്തിഗാനാർച്ചന, 6 ന് ഭക്തിഗാനസുധ, 8 ന് നൃത്തനൃത്യങ്ങൾ, 30 ന് രാത്രി 7.45 ന് നൃത്തനൃത്യങ്ങൾ, 31 ന് 7.15 ന് ശ്രീദുർഗ ഡാൻസ് അക്കാഡമിയുടെ നൃത്തസന്ധ്യ, ഏപ്രിൽ 1 ന് 8 ന് ചിലമ്പൊലി ഡാൻസ് അക്കാഡമിയുടെ നൃത്തനൃത്യങ്ങൾ, 2 ന് രാത്രി 9.30 ന് തിരുവനന്തപുരം സാഗരയുടെ സൂപ്പർഹിറ്റ് ഗാനമേള, പൊങ്കാല ദിവസമായ 3 ന് രാവിലെ 7.15 ന് തങ്കത്തിരുമുടി പുറത്തെഴുന്നള്ളിക്കും. 11 ന് പൊങ്കാല, 1.15 ന് പൊങ്കാല നിവേദ്യം, 7.30 ന് കളങ്കാവൽ, 8.15 ന് തിരുമുടി അകത്തെഴുന്നള്ളിപ്പ്. രാത്രി 8.30 ന് സംഗീതസന്ധ്യയും തിരുവാതിരയും, 10 ന് ടെലിവിഷൻ റിയാലിറ്റി ഷോയിലെ താരങ്ങൾ അവതരിപ്പിക്കുന്ന പ്രത്യേക നൃത്തപരിപാടികൾ.