വക്കം: വക്കത്ത് കായിക്കര മേഘലയിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പിന് ഗുണനിലവാരമുണ്ടന്ന് ഗ്രാമ പഞ്ചായത്ത് അംഗം സജി സുന്ദർ അറിയിച്ചു. ട്രയൽ റൺ നടത്തുമ്പോൾ പൈപ്പ് പലയിടങ്ങളിൽ പൊട്ടിരുന്നു. എന്നാൽ വെള്ളം പമ്പ് ചെയ്തപ്പോൾ പ്രഷർ സംവിധാനം തകരാറിലായതായി ബന്ധപെട്ടവർ കണ്ടെത്തി. ഇതാണ് പൈപ്പ് പൊട്ടലിന് കാരണമായതെന്ന് സജിസുന്ദർ പറഞ്ഞു.