കോവളം: എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രകമ്മിറ്റിയും യൂത്ത് മൂവ്മെന്റ് കേന്ദ്രകമ്മിറ്റിയും ചേർന്ന് യൂണിയനുകളിലും ശാഖകളിലും നടത്താൻ നിശ്ചയിച്ചിരിക്കുന്ന കലാ കായിക മത്സരങ്ങളുടെയും കോവളം യൂണിയൻ വാഴമുട്ടത്ത് പുതുതായി പണിത ആസ്ഥാന മന്ദിരത്തിന്റെയും യൂണിയൻ മന്ദിരത്തിന് സമീപത്തായി നിർമ്മിക്കുന്ന പ്രാർത്ഥനാ മണ്ഡപത്തിന്റെയും ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള വനിതാസംഘം മദ്ധ്യ മേഖലാ സ്വാഗതസംഘം കമ്മിറ്റിയുടെ സംയുക്ത യോഗം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ ഉദ്ഘാടനം ചെയ്‌തു.
പെരിങ്ങമല എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ലതികകുമാർ അദ്ധ്യക്ഷയായിരുന്നു. വനിതാസംഘം കേന്ദ്രസമിതി ട്രഷറർ ഗീതാമധു, വനിതാസംഘം വൈസ് ചെയർപേഴ്സൺ ഇടത്തേക്കോണം സിന്ധു സുശീലൻ, ട്രഷറർ റീജ ഊക്കോട്, യൂണിയൻ വനിതാ സംഘം കമ്മിറ്റി അംഗങ്ങളായ ശരണ്യ, നളിനി പുന്നമൂട് തുടങ്ങിയവർ സംസാരിച്ചു.