p

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കമുള്ള പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ഒരുലക്ഷം രൂപ വീതം നൽകുന്ന 'മുഖ്യമന്ത്റിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം' 23ന് വൈകിട്ട് ആറിന് കേരള സർവകലാശാലാ സെന​റ്റ് ഹാളിൽ മുഖ്യമന്ത്റി പിണറായി വിജയൻ നൽകുമെന്ന് മന്ത്റി ആർ. ബിന്ദു അറിയിച്ചു.

രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ള ആയിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്താണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നൽകുന്നത്. ഓരോ സർവകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏ​റ്റവും ഉയർന്ന മാർക്കോടെ 2020-21 വർഷത്തിൽ ബിരുദം നേടിയവർക്കാണ് പുരസ്‌കാരം. ഇങ്ങനെയൊരു പദ്ധതി രാജ്യത്താദ്യമാണെന്നും മന്ത്രി പറഞ്ഞു.