വർക്കല:വർക്കല നിയോജകമണ്ഡലിലെ രണ്ട് പട്ടികജാതി കോളനികൾക്ക് 2കോടി രൂപ പട്ടികജാതി വികസന വകുപ്പ് അനുവദിച്ചതായി അഡ്വ.വി.ജോയി എം.എൽ.എ അറിയിച്ചു.ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ വട്ടപ്ലാംമൂട് കോളനിക്കും ഇലകമൺ ഗ്രാമപഞ്ചായത്തിലെ തേരിക്കൽ - പാറയിൽ പട്ടികജാതി കോളനികൾക്കുമാണ് തുക അനുവദിച്ചത്.40ഏക്കറിലധികമുളള വട്ടപ്ലാംമൂട് കോളനിയിൽ 400ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. 25വീടുകൾ 50ലക്ഷംരൂപ ചെലവിൽ പുനരുദ്ധരിക്കുന്നതിനുളള പ്രവർത്തികൾ നടന്നു വരുന്നു.അതിന്റെ ഭാഗമായാണ് ഇപ്പോൾ ഒരു കോടി രൂപകൂടി അനുവദിച്ചിട്ടുളളത്.തേരിക്കൽ - പാറയിൽ കോളനിയിൽ 50 കുടുംബങ്ങൾ താമസിക്കുന്നു.ജില്ലയിൽ വേടർ സമുദായാംഗങ്ങൾഏറ്റവും കൂടുതലുളള കോളനിപ്രദേശമാണിത്. സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ഒരുകോടി രൂപ അനുവദിച്ചിട്ടുളളത്.