
നെയ്യാറ്റിൻകര: അതിയന്നൂർ പഞ്ചായത്തിലെ ജനതാദൾ (എസ്) കണ്ണറവിള വാർഡ് കൺവെൻഷൻ ഡോ. എ. നീലലോഹിത ദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജെ. കുഞ്ഞുകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ, വി.സുധാകരൻ, വല്ലൂർ രാജീവ്, നെല്ലിമൂട് പ്രഭാകരൻ, കൊടങ്ങാവിള വിജയകുമാർ, കൂട്ടപ്പന രാജേഷ്, അഡ്വ. മുരളീധരൻ നായർ, ടി. സദാനന്ദൻ, പോങ്ങിൽ മണി, ജെ. പ്രദീപ് കുമാർ, പോങ്ങിൽ ഗിരിജ, ടി.എൽ. ഡിക്സൻ, മാങ്കാല ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കണ്ണറവിള വാർഡിൽ ടി. സദാനന്ദൻ കൺവീനറായി പതിനൊന്ന് അംഗ ജെ.ഡി.എസ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.