ee

തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ സിനിമ ആസ്വാദകർ തേടിപ്പിടിച്ച് പോകുന്ന രണ്ട് ജാപ്പനീസ് സിനിമകളാണ് ഡ്രൈവ് മൈ കാറും വീൽ ഒഫ് ഫോർച്ച്യൂൺ ആൻഡ് ഫാന്റസിയും. കുറച്ച് വർഷങ്ങളായി ചലച്ചിത്രമേളയുടെ പ്രിയങ്കരനായി മാറിയ റ്യുസുക് ഹമാഗുച്ചിയാണ് ഇരു സിനിമകളുടേയും സംവിധായകൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഈ ചിത്രങ്ങളുടെ പ്രമേയം വളരെ വ്യത്യസ്തമാണ്.

ഹരുകി മുറകാമിയുടെ ചെറുകഥയെ അടിസ്ഥാനമാക്കിയെടുത്ത 'ഡ്രൈവ് മൈ കാറി'ൽ പ്രണയവും വഞ്ചനയും കടത്തിവിട്ട് ആഖ്യാനത്തെ അപ്രതീക്ഷിത ദിശകളിലേക്ക് വളച്ചൊടിക്കുന്നു. ഒരു സംവിധായകന്റെയും ടെലിവിഷൻ എഴുത്തുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയുടേയും കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഓസ്കാർ നാമനിർദ്ദേശവും കാൻ പുരസ്കാരവും ചിത്രം നേടിയിരുന്നു.

മൂന്നു ചെറു സിനിമകൾ ചേർന്നതാണ് 'വീൽ ഓഫ് ഫോർച്ച്യൂൺ ആൻഡ് ഫാന്റസി'.

മൂന്ന് കഥകളും സങ്കീർണ്ണതകൾ നിറഞ്ഞതുമാണ്.

സുഹൃത്തിന്റെ പ്രണയ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഒരു സ്ത്രീ, അപമാനിതനായ ഒരു വിദ്യാർത്ഥിനി തന്റെ പ്രൊഫസറോട് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നത്, എല്ലാ കമ്പ്യൂട്ടർ സാങ്കേതികവിദ്യകളും പരാജയപ്പെട്ട ഒരു ലോകത്ത് രണ്ട് മുൻ സഹപാഠികൾ വീണ്ടും ബന്ധപ്പെടുന്നത്, ഇവയാണ് ചെറുസിനിമകളുടെ ഇതിവൃത്തം. ഓരോന്നും പ്രക്ഷകരുടെ ത്രികോണപ്രണയ പ്രതീക്ഷകളെ അട്ടിമറിക്കുന്നതുമാണ്.

സ്വ​ന്തം​ ​സി​നി​മ​ ​കാ​ണാൻ
സം​വി​ധാ​യ​ക​ൻ​ ​ത​റ​യിൽ

മ​ത്സ​ര​ ​വി​ഭാ​ഗ​ത്തി​ലെ​ ​ത​മി​ഴ് ​ചി​ത്രം​ ​കൂ​ഴ​ങ്ങ​ളു​ടെ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​മു​മ്പ്സി​നി​മ​യി​ലെ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​രെ​ ​പ​രി​ച​യ​പ്പെ​ടു​ത്താ​ൻ​ ​സ്ക്രീ​നി​നു​ ​മു​ന്നി​ലെ​ ​വേ​ദി​യി​ലേ​ക്ക് ​ക്ഷ​ണി​ച്ചു.​ ​സം​വി​ധാ​യ​ക​ൻ​ ​പി.​എ​സ്.​ ​വി​നോ​ദ് ​രാ​ജ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പി​ൻ​നി​ര​യി​ലെ​ ​ഇ​രി​പ്പി​ട​ത്തി​ൽ​ ​നി​ന്നു​ ​വേ​ദി​യി​ലെ​ത്തി.​ ​കൈ​യ്യ​ടി​ ​നേ​ടി​ ​തി​രി​ച്ച് ​എ​ത്തി​യ​പ്പോ​ൾ​ ​അ​വി​ടെ​ ​‌​ഡെ​ലി​ഗേ​റ്റു​ക​ൾ​ ​ഇ​രി​ക്കു​ന്നു​!​ ​അ​വ​രോ​ട് ​എ​ണീ​ക്കാ​ൻ​ ​പ​റ​ഞ്ഞാ​ൽ​ ​എ​ന്താ​കും​ ​പ്ര​തി​ക​ര​ണ​മെ​ന്ന് ​വ​നി​താ​ ​വോ​ള​ന്റി​യ​ർ​മാ​ർ​ക്ക​റി​യാം.​ ​അ​വ​ർ​ ​നി​സം​ഗ​രാ​യി.
ഒ​ന്നി​നും​ ​കാ​ത്തു​നി​ൽ​ക്കാ​തെ​ ​സി​നി​മാ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​നി​ല​ത്തി​രു​ന്നു.​ ​പി​ന്നാ​ലെ,​ ​തീ​യേ​റ്റ​റി​ലേ​ക്ക് ​ഇ​ടി​ച്ചു​ ​ക​യ​റി​ ​വ​ന്ന​വ​രും​ ​നി​ല​ത്തി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​കു​റെ​ ​പേ​ർ​ക്ക് ​തീ​യേ​റ്റ​റി​ൽ​ ​പ്ര​വേ​ശി​ക്കാ​നാ​വാ​തെ​ ​തി​രി​ച്ചു​ ​പോ​കേ​ണ്ടി​ ​വ​ന്നു.​ ​ന​മ്മു​ടെ​ ​ച​ല​ച്ചി​ത്ര​മേ​ള​യു​ടെ​ ​ജ​ന​കീ​യ​ത​ ​എ​ന്നു​ ​പ​റ​യു​ന്ന​ത് ​ഇ​ങ്ങ​നെ​ ​സി​നി​മ​ ​കാ​ണു​ന്ന​തു​ ​കൂ​ടി​യാ​ണ്.​ ​അ​ല്ലാ​തെ​ ​ഗോ​വ​ൻ​ ​ശൈ​ലി​യ​ല്ല.​ ​ആ​യി​രം​ ​രൂ​പ​ ​ടി​ക്ക​റ്റെ​ടു​ത്ത് ​മേ​ള​ ​കാ​ണാ​നെ​ത്തു​ന്ന​വ​രെ​ ​തി​ര​ച്ച​യ​ക്കു​ന്ന​ ​പ​രി​പാ​ടി​ ​എ​ന്താ​യാ​ലും​ ​ഫൗ​ളാ​ണ്.
വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പൊ​രു​ ​മേ​ള​യി​ൽ​ ​ഒ​രു​ ​മ​ല​യാ​ളി​ ​സം​വി​ധാ​യ​ക​ൻ​ ​തീ​യേ​റ്റ​റി​ലേ​ക്ക് ​ക​യ​റി​യ​പ്പോ​ൾ​ ​സീ​റ്റി​ല്ല​!​ ​ത​റ​യി​ലും​ ​ഡെ​ലി​ഗേ​റ്റു​ക​ൾ​ ​ഇ​രി​ക്കു​ന്നു.​ ​ആ​ ​സം​വി​ധാ​യ​ക​ൻ​ ​കോ​പം​കൊ​ണ്ടു​ ​വി​റ​ച്ച​ത് ​ചു​മ്മാ​ ​ഓ​ർ​മ്മി​ച്ചു​ ​പോ​കു​ന്നു!

'​ഹ​വ​ ​മ​റി​യം​ ​അ​യി​ഷ'
ആ​ദ്യ​ ​പ്ര​ദ​ർ​ശ​നം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​യു​ദ്ധ​വും​ ​ആ​ഭ്യ​ന്ത​ര​ ​ക​ല​ഹ​വും​ ​ക​ലു​ഷി​ത​മാ​ക്കി​യ​ ​അ​ഫ്ഗാ​നി​ലെ​ ​ഗ​ർ​ഭി​ണി​ക​ളാ​യ​ ​മൂ​ന്നു​ ​സ്ത്രീ​ക​ളു​ടെ​ ​പ്ര​യാ​സ​മേ​റി​യ​ ​ജീ​വി​തം​ ​പ്ര​മേ​യ​മാ​ക്കി​യ​ ​'​ഹ​വ​ ​മ​റി​യം​ ​അ​യി​ഷ​'​യു​ടെ​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യി​ലെ​ ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​നം​ ​ഇ​ന്നു​ ​ന​ട​ക്കും.​ ​രാ​ത്രി​ 7​ ​ന് ​ന്യൂ​ ​തി​യേ​റ്റ​റി​ലെ​ ​സ്‌​ക്രീ​ൻ​ ​ഒ​ന്നി​ലാ​ണ് ​പ്ര​ദ​ർ​ശ​നം.​ ​സ​ഹ്റാ​ ​ക​രീ​മി​യാ​ണ് ​സം​വി​ധാ​യി​ക.​ ​ത​സ്വീ​ർ​ ​സൗ​ത്ത് ​ഏ​ഷ്യ​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​മി​ക​ച്ച​ ​ചി​ത്ര​ത്തി​നു​ള്ള​ ​പു​ര​സ്‌​കാ​രം​ ​നേ​ടി​യി​ട്ടു​ണ്ട്.