p

തിരുവനന്തപുരം: തോന്നയ്‌ക്കൽ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയിട്ടുള്ള കുമാരകവി പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 18നും 35നും ഇടയിലുള്ള യുവകവികളുടെ, പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാത്ത ഒന്നോ അതിലധികമോ കൃതികൾ അയയ്‌ക്കാം. പ്രൊഫ.എം.ആർ.സഹൃദയൻ തമ്പി (സെക്രട്ടറി)​,​ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട്,​ തോന്നയ്‌ക്കൽ,​ തിരുവനന്തപുരം - 17 വിലാസത്തിൽ 28ന് മുമ്പ് ലഭിക്കണം. വിവരങ്ങൾക്ക്: 04712618873,​ 9995778969.