കാട്ടാക്കട: കേരള പ്രവാസി സംഘം കാട്ടാക്കട ഏരിയാ സമ്മേളനം ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കുറ്റിച്ചൽ കെ.അജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ആർ.സുരേഷ് കള്ളിക്കാട്, ജില്ലാ സെക്രട്ടറി കെ.സി.സജീവ്, ജില്ലാ പ്രസിഡന്റ് കെ.പി.ഇബ്രാഹിം, കെ.ഗകുമാർ, എൻ.വിജയകുമാർ, ടി.സനൽകുമാർ, കെ.രാമചന്ദ്രൻ,അനിൽകുമാർ, പൂവച്ചൽ നാസർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അജയപ്രസാദ്(പ്രസിഡന്റ്), ആർ.സുരേഷ് കള്ളിക്കാട്(സെക്രട്ടറി), വിഷ്ണു(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.