
ബാലരാമപുരം: കൊവിഡ് മഹാമാരിക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിലുള്ള പൂങ്കോട് രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂൾ അവധിക്കാലനീന്തൽ പരിശീലനത്തിന് ഒരുങ്ങി.ഏപ്രിൽ രണ്ട് മുതൽ മെയ് 30 വരെ രണ്ട് മാസത്തെ ക്യാമ്പാണ് കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്. വൊക്കേഷൻ പാക്കേജായി 2000 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഹാജർ അനുസരിച്ച് ക്ലാസുകളുടെ സമയം ക്രമീകരിക്കും.അഡ്മിഷൻ ഫോറം സ്വിമ്മിംഗ് പൂളിലെ ഓഫീസിൽ നിന്നും ലഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായെന്നും കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന നീന്തൽ ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലികയും,ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ.സുനുവും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447627349, 9447862698 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.