1

പൂവാർ: തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്ന തിരുവിതാംകൂർ അയ്യനവർ സാമുദായിക ആചാര്യൻ ജോൺ യേശുദാസിന്റെ പൂർണ്ണകായ പ്രതിമ നവീകരിക്കുന്ന പെരുമ്പഴുതൂർ ജംഗ്ഷനിൽ സ്ഥാപിക്കുക, ജോൺ യേശുദാസിന്റെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന കളത്തുവിളയിൽ ഒരു സാംസ്കാരിക മന്ദിരം പണിയുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ സമർപ്പിച്ചു. നിവേദന സമർപ്പണത്തിനായി അയ്യനവർ മഹാജനസംഘം ഡയറക്ടർ ബോർഡ് മുൻ സെക്രട്ടറി സി.എച്ച്. അരുൺ, മുൻ സെക്രട്ടറി വി.എസ്.സന്തോഷ് കുമാർ, ദീർഘകാലം ഡയറക്ടർ ബോർഡ് അംഗവും മുൻ സെക്രട്ടറിയുമായ അയിരൂർ ബാബു, ഡയറക്ടർ ബോർഡ് അംഗവും മുൻ നഗരസഭ കൗൺസിലറുമായ വഴുതൂർ വിജയൻ തുടങ്ങിയ സമുദായ അംഗങ്ങളും പങ്കെടുത്തു.