vanithadinam

പാറശാല : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുളത്തൂർ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ലോക വനിതാ ദിന റാലിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പെരുമ്പഴിഞ്ഞി വാർഡിലെ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങളെ സി.പി.ഐ കുന്നുവിള ബ്രാഞ്ച് സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എൽ.ശശികുമാർ അനുമോദിച്ചു. വാർഡ് മെമ്പർ ഷിബിൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സബീഷ്, ജയരാജ് എന്നിവർ പങ്കെടുത്തു.